NLP BASED TRAINERS ട്രെയിനിങ്ങിന്റെ അടിസ്ഥാന കോഴ്സിലാണ് നിങ്ങൾ പങ്കെടുത്തിട്ടുള്ളത്.
സ്റ്റേജിൽ കേറാനുള്ള ഭയം, പാടാനും പ്രസംഗിക്കാനും കഴിവില്ല , ഫലപ്രദമായി സോഷ്യൽ മീഡിയകളെ ഉപയോഗിക്കാൻ അറിയില്ല തുടങ്ങി ഓരോരുത്തരുടെയും അടിസ്ഥാന പ്രശ്നങ്ങൾ ഉൾപ്പെടെ പരിഹരിച്ച് ആയിരിക്കും കോഴ്സ് മുന്നോട്ട് പോവുക. പങ്കെടുക്കുന്ന ഓരോ വിദ്യാർത്ഥിയും വിദഗ്ധനായ ഒരു അധ്യാപകൻ ആകുന്ന വിധം ആണ് ക്ലാസിന്റെ മോഡ്യൂളുകൾ തയ്യാറാക്കിയിട്ടുള്ളത്. 30 ദിവസത്തെ ബേസിക്ക് കോഴ്സ് കഴിയുമ്പോഴേക്കും വിവിധ തരത്തിലുള്ള ക്ലാസുകൾ എടുക്കാൻ നിങ്ങൾ ഓരോരുത്തരും വൈദഗ്ദ്ധ്യം തെളിയിച്ചവരായിരിക്കും നിങ്ങൾ മുടക്കുന്ന പണത്തിന് കൃത്യമായ മൂല്യം ലഭിക്കുന്ന കോഴ്സാണ് ഇതെന്നതിൽ തർക്കമില്ല. ഓരോ ദിവസത്തെ വർക്കുകളും കൃത്യമായി ചെയ്യുന്നവർക്ക് ട്രെയിനിംഗ് മേഖലയിൽ പരിചയസമ്പന്നരാകാം .